Cutchi Language Tutorial, Kerala
താൻ എത്തേണ്ട ഇടത്തു തന്നെ എത്തിയല്ലോ എന്നോർത്ത് അദ്ദേഹം ആരോടൊക്കെയോ ഹ്യദയത്തിൽ നന്ദി പറയുകയായിരുന്നു. കണിശക്കാരനായ ബാബൂ സേട്ട് സംഭാഷണങ്ങൾക്കിടയിൽ കാര്യാട്ടിനോട് ഒരു കാര്യം പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി പണം എത്ര വേണമെങ്കിലും ഞാൻ മുടക്കാം. സിനിമ സാന്പത്തിക പരാജയമാണെങ്കിലും എനിക്ക് പ്രശ്നമില്ല. പക്ഷേ മറ്റൊന്ന് എനിക്ക് നിർബന്ധമുണ്ട്.

ബാബൂ സേട്ട് സംഭാഷണം ഒന്ന് നിർത്തി. സുമുഖനായ ഈ ചെറുപ്പക്കാരന്റെ ഹ്യദയത്തിലെ അഭിനയ മോഹമാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്നറിയാൻ കാര്യാട്ട്  ചോദിച്ചു. “താങ്കൾ മലയാള സിനിമയുടെ നിത്യവസന്തമായ ശ്രീ പ്രേം നസീറിനോളം തന്നെ സൗന്ദര്യമുള്ള ചെറുപ്പക്കാരനാണ്.കറുത്തമ്മയെ പ്രണയിക്കുന്ന എന്റെ മനസ്സിലെ പരീക്കുട്ടി താങ്കളാണ്.ആയിക്കൂടെ?”. അത് ശ്രദ്ധിക്കാതെ ബാബൂസേട്ട് പറഞ്ഞു.

മലയാള സിനിമ നാളിത് വരെ കണ്ടതിൽ ടെക്നിക്കാലിറ്റിയിൽ മികച്ച ഒരു സിനിമയായിരിക്കണം എന്റെ സിനിമ. പെർഫെക്ഷനുവേണ്ടി എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്. റിയാലിറ്റിയാണ് എന്റെ വഴി. കഴിവുള്ളവരെ ഞാൻ അംഗീകരിക്കും. എനിക്ക് അഭിനയിക്കുവാനുള്ള കഴിവില്ലാത്തത് കൊണ്ട് ജീവിതത്തിലും എന്റെ സമുദായത്തിലും ഞാൻ വ്യത്യസ്തനായി പലരിലും മാറിയിരിക്കുന്നു.

അത് എന്റെ തെറ്റല്ല.അവരുടെ തോന്നലുകളാണ്. നമുക്ക് അഭിനയം അറിയുന്നവരെ തിരഞ്ഞെടുക്കാം. രാമൂ കാര്യാട്ട് എഴുന്നേറ്റ് ബാബൂ സേട്ട് എന്ന ആ വലിയ മനുഷ്യനെ കെട്ടിപ്പിടിച്ചു. ലൂർദ് ഹോസ്പിറ്റലിലെ പേ വാർഡിൽ തന്റെ അന്ത്യ നാളുകളിൽ ഈ വലിയ മനുഷ്യനെ ഞാന് കാണുവാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് ഒരുപാട് നേരം പലതും പറഞ്ഞ് വാചാലനായി. 1965 ആഗസ്റ്റ് മാസം ഒന്നാം തീയതി റിലീസ് ചെയ്ത ചെമ്മീൻ എന്ന മനോഹരമായ ചലച്ചിത്രം മികച്ച നൂറ് ലോക സിനിമകളുടെ പട്ടികയിൽ പെടുന്നൂ എന്നുള്ള കാര്യം വലിയ സന്തോഷം നൽകുന്നു. (IBN Live survey), 1965 ലെ നാഷണൽ അവാർഡ് കൂടാതെ കാൻ ഫെസ്റ്റിവലും ചിക്കാഗോ ഫെസ്റ്റിലും ചെമ്മീന് അർഹിക്കുന്ന അംഗീകാരം ലഭിച്ചു.

കൺമണി പ്രൊഡക്ഷൻസ്സിന്റെ ബാനറിലായിരുന്നു ബാബൂ സേട്ട് ചെമ്മീൻ നിർമ്മിച്ചത്.അത് കൊണ്ടാണ് അദ്ദേഹം കൺമണി ബാബൂ എന്നറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരൻ വളരെ വിഷമത്തോടെ തന്റെ പേജിൽ എഴുതി. മനോഹരമായ എക്കാലത്തെയും സാങ്കേതികവും കലാപരവുമായ ചെമ്മീൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ഈ വലിയ മനുഷ്യനെ ക്കുറിച്ച് വിക്കിപീഡിയ യിൽ ഒരു വിവരവും ലഭ്യമല്ല. ലോക സിനിമാവ്യക്താക്കളുടെ ഹ്യദയത്തിലും കൊച്ചിയിലെ ഓരോ കലാകാരന്റേയും നാവിൽ കൺമണി ബാബൂ എന്ന പേര് ഇന്നുമുണ്ട്.അതാണ് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും. മാർക്കസ് ബാർട്ട്ലി എന്ന ലോക പ്രശസ്തനായ ഹോളിവുഡ് ഛായാഗ്രാഹകനെയായിരുന്നു ബാബൂസേട്ട് എന്ന നല്ലൊരു ഫിലിം മേക്കർ ഈ ചലച്ചിത്രത്തിൽ ഛായാഗ്രാഹകനായി തിരഞ്ഞെടുത്തത്. അദ്ദേഹം അവിടെ സാന്പത്തിക ലാഭം നോക്കിയില്ല.

തീരുമാനവും തെറ്റിയില്ല. എല്ലാത്തിനും ഉപരി ഒരു എഴുത്തുകാരന് എന്ന നിലയിൽ എനിക്ക് സന്തോഷം തോന്നിയത് മറ്റൊന്നാണ്. തകഴി എന്ന പ്രഗത്ഭനായ എഴുത്തുകാരന്റെ സ്യഷ്ടിയിൽ എസ്.എൽ.പുരം തിരനാടകമൊരുക്കിയപ്പോൾ ആ നോവലിന്റെ ആത്മാവ് നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കാൻ അവർ ഒരുപാട് ശ്രമിച്ചു എന്നുള്ളത് ഒരു വലിയ കാര്യമായി എനിക്ക് തോന്നി. ആശുപത്രി കിടക്കയിൽ കിടന്ന് ബാബൂ സേട്ട് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്ക് ആ വലിയ മനുഷ്യനോട് കൂടുതൽ ആരാധനയാണ് തോന്നിയത്.

ബാല്യം മുതൽ എന്റെ ഹ്യദയത്തിൽ ഒരു ആരാധന കഥാപാത്രമായ കൺമണി ബാബൂസേട്ടിന് എന്റെ ശതകോടി പ്രണാമം.

ചെമ്മീൻ എന്ന സിനിമയുടെ മനോഹരമായ ഒരു ക്രാഫ്റ്റിംഗ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ബാബൂ സേട്ടിനെപ്പോലുള്ള സെൻസിബിളായീട്ടുള്ള നിർമ്മാതാക്കളെയാണ് സിനിമയ്ക്ക് എന്നും ആവശ്യം.

ചെമ്മീനിലെ ഛായാഗ്രഹണത്തിന് മർക്കസ് ബാർട്ടിലിയ്ക്ക് ഛായാഗ്രഹണത്തിന് ചിക്കാഗോ ഫെസ്റ്റിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ലഭിച്ചു. ബോളിവുഡ്ഡിലെ അതി പ്രശസ്തനായ ഋഷികേശ് മുഖർജി യെ അദ്ദേഹം എഡിറ്റിംഗ് ചുമതല ഏൽപ്പിച്ചു. തുടർന്ന് ഹിന്ദിയിൽ ചെമ്മീൻ ലഹരേൻ എന്ന നാമത്തിൽ ഈ ചിത്രം മൊഴിമാറ്റം നടത്തുകയും ബോളിവുഡ്ഡിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. മാർക്കസ് ബാർട്ടിലിയുടെ പ്രേരണ മൂലം ഇംഗ്ലീഷ് ഭാഷയിലും ചെമ്മീൻ മൊഴിമാറ്റം ചെയ്യപ്പെട്ടു. Anger of the sea എന്നായിരുന്നു സിനിമയുടെ പേര്. ഹ്യദയസ്പർശിയായ ഗാനങ്ങൾ ഈ ചലച്ചിത്രത്തിൽ വേണമെന്നും നിർബന്ധമുണ്ടായിരുന്നു.



തകഴിയുടെ ചെമ്മീൻ എന്ന നോവൽ അഭ്രപാളിയിൽ പകർത്തി അതൊരു മനോഹരമായ ചലച്ചിത്രമാക്കി മാറ്റണമെന്നാഗ്രഹിച്ച് രാമൂകാര്യാട്ട് എന്ന ആ മഹാപ്രതിഭ ഒരു നിർമ്മാതാവിനെ തേടി അലഞ്ഞു. കഥ കേട്ട പലരും ആത്മവിശ്വാസമില്ലായ്മ തുറന്നു പറഞ്ഞു. കാരണം അക്കാലത്ത് സാങ്കേതിക മേന്മയും കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ ഇല്ലായിരുന്നു എന്നു തന്നെ വേണമെങ്കിൽ പറയാം. ചെറിയ ബഡ്ജറ്റിലുള്ള ചിത്രങ്ങളായിരുന്നു അധികവും.റിസ്ക്കെടുക്കുവാൻ ആരും തയ്യാറായിരുന്നില്ല.  കാര്യാട്ട് അക്കാലത്തെ സംസ്ഥാന സർക്കാരിനേയും സമീപിച്ചിരുന്നു. സബ്സിഡിയിൽ ചിത്രം തീർക്കുവാൻ കഴിയുമോ എന്നറിയുവാൻ. ഒരു ചലച്ചിത്ര പ്രവർത്തകൻ കാര്യാട്ടിനോട് പറഞ്ഞു.ബാബു ഇസ്മയിൽ സേട്ട് എന്ന ഒരു ഇരുപത് കാരൻ ചിത്രം നിർമ്മിക്കുവാൻ തയ്യാറാണെന്ന കാര്യം. കാര്യാട്ട് അതത്ര കാര്യ ഗൗരവത്തോടെ എടുത്തില്ല. കോടീശ്വരനായ ഒരു പയ്യന്റെ സിനിമ ഭ്രമമായി മാത്രമേ ആ വലിയ സംവിധായകൻ കണ്ടുള്ളൂ.  

കാര്യാട്ട് അക്കാലത്തെ സംസ്ഥാന സർക്കാരിനേയും സമീപിച്ചിരുന്നു. സബ്സിഡിയിൽ ചിത്രം തീർക്കുവാൻ കഴിയുമോ എന്നറിയുവാൻ. ഒരു ചലച്ചിത്ര പ്രവർത്തകൻ കാര്യാട്ടിനോട് പറഞ്ഞു.ബാബു ഇസ്മയിൽ സേട്ട് എന്ന ഒരു ഇരുപത് കാരൻ ചിത്രം നിർമ്മിക്കുവാൻ തയ്യാറാണെന്ന കാര്യം. കാര്യാട്ട് അതത്ര കാര്യ ഗൗരവത്തോടെ എടുത്തില്ല. കോടീശ്വരനായ ഒരു പയ്യന്റെ സിനിമ ഭ്രമമായി മാത്രമേ ആ വലിയ സംവിധായകൻ കണ്ടുള്ളൂ
കണ്മണി ബാബു സേട്ട് - മലയാള സിനിമയുടെ സുക്യതം -  By Rafeeq Seelat
 By Rafeeq Seelat
A Magazine for the Cutchi Memon Community of Kerala
FOR BOOKING CALL Ph.1234567890
Hero 2 Wheelers
SPONSORER